Thursday 25 April 2013

രണ്ടാമൂഴം

വീഥികള്‍ ഏകാന്തമല്ലെങ്കിലും
മനസ് ഏകാന്തത
അലഞ്ഞു തിരിയാനുള്ള
പുറപ്പാടിലാണ്.
ഓരോ യാത്രയ്ക്കും
ഓരോ ഭാവങ്ങളാണ്..
ദൂരങ്ങള്‍ താണ്ടും തോറും
കുറ്റബോധവും വേദനയും
ചുളിവുകള്‍ വീണ ഒരു മുഖവും
ഇരുണ്ട ഹൃദയത്തെ
പൊള്ളല്‍ ഏല്പിക്കുന്നുണ്ടായിരുന്നു...
പണ്ട് അച്ഛനെ തനിച്ചാക്കി
മടങ്ങിയ വഴികള്‍ .
അടുത്ത വളവു തിരിഞ്ഞാല്‍
നിശ്ചലമായ ഒരിടമാണ്.
ചില ആഹ്ലാദം നിറഞ്ഞ
നിമിഷങ്ങള്‍ , ഭാവിയില്‍
പരിഹാസത്തോടെ നമ്മെ
നോക്കി ചിരിക്കാറുണ്ട്..
വൃദ്ധ സദനത്തിന്റെ
തുറന്നു കിടക്കുന്ന
വാതില്‍ അതിഥിയെ പോലെ
എന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.
"ഈ വിലാസം കളയരുത്
നിന്റെ മകന് ആവശ്യം വരും"
എന്നുറക്കെ വിളിച്ചു
പറയാന്‍ തോന്നിയെങ്കിലും
ഇവനെങ്കിലും ഈ വഴി
വരാതിരിക്കട്ടെ ,
എന്നാശ്വസിച്ചുകൊണ്ട്
ബാഗും കയ്യിലേന്തി
പടികള്‍ കയറുമ്പോള്‍
മകന്റെ വാഹനം ആദ്യത്തെ
വളവു പിന്നിട്ടിരുന്നു ...

4 comments:

  1. ഓരോ യാത്രയ്ക്കും
    ഓരോ ഭാവങ്ങളാണ്..

    Yeah ... rally correct .
    Nice blog . Keep writing .
    Keep posting . All the best

    ReplyDelete
  2. "ഈ വിലാസം കളയരുത്
    നിന്റെ മകന് ആവശ്യം വരും" thoughtful lines.. , wishes dixon bhaai!

    ReplyDelete
  3. വീഥികള്‍ ഏകാന്തമല്ലെങ്കിലും
    മനസ് ഏകാന്തത
    അലഞ്ഞു തിരിയാനുള്ള
    പുറപ്പാടിലാണ്.
    ഓരോ യാത്രയ്ക്കും
    ഓരോ ഭാവങ്ങളാണ്..

    ReplyDelete